വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതി മരിച്ചു

Breaking Global

വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. യെസിം ഡെമിറാണ് എന്ന 39 കാരിയാണ് മരിച്ചത്. കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയ ആഘോഷങ്ങൾക്കിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌.
പ്രതിശ്രുത വരന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.സൂര്യാസ്തമയത്തിന്‍റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്.
“എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, മുൻകരുതലുകൾ എടുക്കണം.”ഡെമിറിന്‍റെ സുഹൃത്തുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തെ തുടർന്ന് അധികൃതര്‍ അവിടേക്കുള്ള പ്രവേശനം നിരോധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *