സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസും ഇ.ഡി ഓഫീസിൽ

Breaking Kerala

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് നാല് മണിക്ക് ഇവർ ഹാജരാക്കും. ബാങ്ക് ചാർട്ടേഡ് അക്കൗണ്ട് സനൽകുമാർ ഇന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണൻ നാളെയും ഇ.ഡി ഓഫീസിൽ ഹാജരാകും.

കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *