മുൻ എം.എൽ.എയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു

Breaking Kerala

കൊച്ചി : കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎ ആർ. രാമചന്ദ്രൻ (62) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ് ആർ. രാമചന്ദ്രൻ.

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *