തിരൂര്‍: കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രധനമന്ത്രി കേരളത്തില്‍ വന്ന് തെറ്റായകാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും വസ്തുത മറച്ചുവച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര ഫണ്ടുകള്‍ യഥാസമയം ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരൂരില്‍ നടന്ന നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു മുഖ്യമന്ത്രി.