ചേർത്തല: “കുട്ടികളുടെ ഹരിത സഭ” പല്ലുവേലി ഗവ. യു പി എസിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് ഉത്ഘാടനം നിർവഹിച്ചു. വൈ. പ്രസിഡന്റ് ഷിൽജ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസൂത്രണ സമിതി ചെയർമാനും കിലയുടെ ഫാക്കൽറ്റിയും ആയ ശ്രീ. പി ജി രമണൻ സർ ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് സ്വാഗതം പറഞ്ഞു.
ആശംസകൾ നേർന്നുകൊണ്ട് സ്ഥിരം സമിതി അംഗങ്ങളായ കെ കെ ഷിജി, മോഹൻദാസ്, നൈസി ബെന്നി മറ്റു ജനപ്രതിനിധികൾ പൊലൂഷൻ ശുചിത്വ മിഷൻ കോർഡിനേറ്റർ ജെൽജി, സ്കൂളുകളിലെ പ്രഥമ അധ്യാപകർ, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ എച്ച് എം ശ്രീ. സിബു സർ നന്ദി പറഞ്ഞു.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം
