ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും

Breaking

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. തിങ്കളാഴ്ച രാവിലെ 11:30 നും 12:30 നും ഇടയിലുള്ള സമയത്തിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. ചന്ദ്രയാൻ മൂന്നിന് ഇനിയുള്ള ദിവസങ്ങൾ സങ്കീർണവും നിർണായകവും ആണ് . നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററും ആണ്. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ സ്വയം മുന്നോട്ട് പോകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *