ഫയൽവാൻ രാഘവൻ നായർ വിദ്യാർത്ഥികൾക്ക് പ്രചോദനം: ഡി വൈ ഏസ് പി. സിബിച്ചൻ ജോസഫ്

തലയോലപ്പറമ്പ്: അധ്യാപകനും , ഹെവി വെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയൽ ഫാൻ രാഘവൻ നായർ തലമുറകൾക്ക് ദിശാബോധം നൽകുന്നതിൽ വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡി. വൈ ഏസ് പി. സിബിച്ചൻ ജോസഫ് പറഞ്ഞു. ഫയൽവാൻ രാഘവൻ നായർ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്സ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡി വൈ ഏസ് പി. സിബിച്ചൻ ജോസഫ് എം കെ. രാഘവൻ നായർ ഫൗണ്ടേഷൻ ചെയർമാൻ റിട്ട.. സുബേദാർ ചക്രപാണി കേശവൻ […]

Continue Reading

ദീപാലങ്കാരം നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ആലപ്പുഴയിൽ സൗണ്ട് എഞ്ചിനീയർക്ക്‌ ദാരുണാന്ത്യം

ആലപ്പുഴ:പള്ളിയിൽ ദീപാലങ്കാരം നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

കള്ളക്കടൽ പ്രതിഭാസം;ഇന്നും നാളെയും  കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാ​ഗ്രതാ നിർദേശം നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. കന്യാകുമാരി തീരത്തും നാളെ രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Continue Reading

ഓട്ടോ ഡ്രൈവറായി നിവിൻ പോളി; ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് […]

Continue Reading

അംബേദ്കർ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്‌ഡിപിഐയുടെ ദൗത്യം :മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

നോർത്ത് പറവൂർ : അംബേദ്കർ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്‌ഡിപിഐയുടെ ദൗത്യമെന്നും പുതിയ കാലഘട്ടത്തിൽ എല്ലാ പ്രസ്ഥാനങ്ങളും അവരുടെ രാഷ്ട്രീയ ദൗത്യമായി അത് തിരിച്ചറിയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി വ്യക്തമാക്കി. ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം എസ്‌ഡിപിഐ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും എസ്ഡിപിഐ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾക്കൊപ്പം താനും ഉണ്ടാകുമെന്നും […]

Continue Reading

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ ഇന്ന് വേനൽ മഴ അതിശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ 9 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Continue Reading

എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം:എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവ് മരിച്ചു

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു.അടിച്ചിൽ തൊട്ടി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ എന്ന 20 കാരനാണ് മരിച്ചത്. ആദിവാസി ഉന്നതികളോട് ചേർന്ന മേഖലയിൽ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

ലേസർ അധിഷ്ഠിത ആയുധ പരീക്ഷണം വിജയം

ഹൈദരാബാദ്: ലേസർ അധിഷ്ഠിത ആയുധം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ. മിസൈലുകൾ, ഡ്രോണുകൾ, ചെറിയ പ്രൊജക്‌ടൈലുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഉയർന്ന പവർ ലേസർ-ഡ്യൂ സാങ്കേതികവിദ്യയാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിചിരിക്കുന്നു.

Continue Reading