പോഷകാഹാര വാരത്തിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: “എല്ലാവർക്കും പോഷകാഹാരം” എന്ന പ്രമേയവുമായി ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിച്ചു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവേശകരവും വിജ്ഞാനപ്രദവുമായ ഒരാഴ്ച പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ആസ്റ്റർ ജീവനക്കാർക്കായി റീൽ മത്സരം, പെയിൻ്റിംഗ് മത്സരം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പീഡിയാട്രിക് വാർഡിൽ കുട്ടികൾക്ക് നല്ല ആഹാരത്തെക്കുറിച്ച് ബോധവത്കരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തനത് ഭക്ഷണശില്പമൊരുക്കി. പൊതുജനങ്ങളേയും ആസ്റ്റർ ജീവനക്കാരെയും ഉൾപ്പെടുത്തി […]

Continue Reading

സെപ്‌തംബർ -8 ലോക ഫിസിയോതെറാപ്പി ദിനം വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!

ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി ആസ്വദിക്കാനും പ്രാപ്തമാക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം. മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ(സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം)ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ,ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ […]

Continue Reading

ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ നടത്തിപ്പുചുമതല ഏറ്റെടുത്ത് ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ കണ്ണൂർ: പ്രമുഖ ആശുപത്രി ശൃംഖലയായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ,(കിംസ്) കണ്ണൂരിൽ പ്രവർത്തിക്കുന്ന ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രവർത്തന, മേൽനോട്ടചുമതലകൾ ഏറ്റെടുത്തു. പാട്ടക്കരാർ അടിസ്ഥാനത്തിലാണ് കൈമാറ്റം. 2020ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ 189 കിടക്കകളും ആറ് ഓപ്പറേഷൻ തിയറ്ററുകളും ഒരു കാത് ലാബുമാണുള്ളത്. പൂർണമായും കിംസിന്റെ ഉടമസ്ഥാവകാശമുള്ള ഉപകമ്പനിയായ കിംസ് സ്വസ്ഥ പ്രൈവറ്റ് ലിമിറ്റഡാണ് കരാർ നടപടികളുമായി മുന്നോട്ട് പോയത്. കരാറിന്റെ ഭാഗമായി ഇനി കണ്ണൂരിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പേര് കിംസ് […]

Continue Reading

മാനസികവെല്ലുവിളി നേരിടുന്ന യുവതിയിൽ അതിസങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ പിഎംഎഫ് ആശുപത്രി

കൊല്ലം: ചികിത്സാമികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ അതീവസങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാനസികവെല്ലുവിളി നേരിടുന്ന യുവതിയ്ക്ക് ആശ്വാസമേകി കൊല്ലത്തെ ആസ്റ്റർ പിഎംഎഫ് ആശുപത്രിയിലെ ഡോക്ടർമാർ. 38 വയസുകാരിക്കാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗശമനം സാധ്യമായത്. യുവതി നേരിട്ടിരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൂടി കേട്ടാൽ മാത്രമേ ഈ വിജയത്തിന്റെ വലിപ്പം മനസ്സിലാകുകയുള്ളു. ഉദരത്തിൽ ഒരു വലിയ മുഴ പ്രത്യക്ഷപ്പെട്ടപ്പോഴാണ് യുവതിയെ ബന്ധുക്കൾ ആസ്റ്റർ പിഎംഎഫിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിക്കുന്നത്. ഡോ. പൂജ മോഹൻ ആണ് പ്രാഥമിക പരിശോധനകളും രോഗനിർണയവും നടത്തിയത്. […]

Continue Reading