യുദ്ധവിരാമം; ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽകരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്ത്,ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾനീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലംകണ്ടിരിക്കുന്നത്. 24, 28, 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന് വിട്ടയ്ക്കുക. പട്ടികകൈമാറാത്തതിനെ ബെഞ്ചമിൻതുടർന്ന് വെടിനിർത്തൽ കരാർ നടപ്പാകില്ലെന്ന്ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെ വെടിനിർത്തൽ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ രാജിവെച്ചു. 2023 ഒക്ടോബർ ഏഴിന് […]

Continue Reading

കൊവിഡിന് സമാനമായ വൈറസ് വ്യാപിക്കുന്നു

നിരവധി ഏഷ്യന്‍ രാജ്യങ്ങളെ ബാധിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) എന്ന ശ്വാസകോശ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. പ്രത്യേകിച്ചും ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഭയാനകമാംവിധം വര്‍ധിക്കുന്നുണ്ട്. ആശുപത്രികളില്‍ തിരക്കേറുന്നതായി പരാതിയുണ്ട്. ചൈനയുടെ ആരോഗ്യവൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വൈറസ് പടരുകയാണ്. വടക്കന്‍ ചൈനയിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന HMPV, കുട്ടികളില്‍ ഏറ്റവും സാധാരണമാണ്. […]

Continue Reading

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യൻ സമയം […]

Continue Reading

മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച ശനിയാഴ്ച 

റോമി കുര്യാക്കോസ് യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി […]

Continue Reading

ഉഗാണ്ടയില്‍ ഉരുള്‍പൊട്ടല്‍; നിരവധി പേരെ കാണാതായി

കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലില്‍ ആറ് ഗ്രാമങ്ങളിലെ 40 വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു. തലസ്ഥാനമായ കമ്പാലയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താലാണ് മസുഗു ഗ്രാമത്തില്‍ എത്തുക. മണ്ണ് വീണുകിടക്കുന്ന ബഹിരാകാശ ചിത്രങ്ങള്‍ കാണാം. കിമോണോ ഗ്രാമത്തില്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം സജീവമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എന്നാല്‍ മരണസംഖ്യ […]

Continue Reading

ആത്മാവിനെ ഊറ്റിയെടുക്കുന്നു: ഭൂമിയുടെ അച്ചുതണ്ടിന് 31.5 ഇഞ്ച് ചരിവ്

സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കഉളവാക്കുന്ന പുതിയ കണ്ടെത്തൽ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ കാരണമാകുന്നു.ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് […]

Continue Reading

മനിലയില്‍ വന്‍ തീപിടിത്തം; 1000 വീടുകള്‍ കത്തിനശിച്ചു

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ വിന്യസിച്ചു. ഫയര്‍ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം […]

Continue Reading

പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാ​​ന്‍റെ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവെപ്പും സായുധ അക്രമവും തുടരുകയാണ്. തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സുന്നി- ശിയാ വിഭാഗങ്ങൾ പരസ്പരം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.

Continue Reading

ഇന്ത്യയുടെ അടിത്തറ നെഹ്‌റു വിഭാവനം ചെയ്ത രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാന ആശയങ്ങൾ: അഡ്വ. എ ജയശങ്കർ; നെഹ്‌റുവിയൻ ചിന്തകൾ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ച കാലികപ്രസക്തമായി

റോമി കുര്യാക്കോസ് കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്‌. ഒ ഐ സി […]

Continue Reading

ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

ഇരുപത് വർഷത്തോളമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഇയാൾ നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തി വരികയായിരുന്നു. ഇരുന്നൂറോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

Continue Reading