സൽമാൻ ഖാന്റെ സിക്കന്ദറിൽ കാജൽ അഗർവാളും

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗ്ദോസ് സംവിധനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘സിക്കന്ദറി’ൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടി രശ്മിക മന്ദാന ചിത്രത്തിൽ നായികയായി അഭിനയിക്കുമ്പോൾ, ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി നടി കാജൽ അഗർവാളും എത്തുന്നു. നേരത്തെ വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ തുപ്പാക്കിയിലും കാജൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലാണ് കാജൽ അഗർവാളിനെ അവസാനമായി കണ്ടത്. സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ 2025 ഈദിന് […]

Continue Reading

ദിലീപിന്റെ 150-മത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു.

ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് പൂർത്തീകരിച്ചത്..ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചനകൾ. ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിൻസ് എന്ന […]

Continue Reading

വിജയ്‌യുടെ മാസ് ചിത്രം റീ റിലീസിന്

ദളപതി വിജയ്‌യുടെ പുതിയ സിനിമയായ ഗോട്ടിന്റെ റിലീസിനായി മലയാള സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ടുമുണ്ട്. ഗോട്ടിനായുള്ള പ്രതീക്ഷകൾക്കിടയിൽ ഒരു വിജയ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. 2002ൽ പുറത്തിറങ്ങിയ ഭഗവതി എന്ന സിനിമ ഈ മാസം 30ന് കേരളത്തിൽ റീ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഡിജിറ്റലി റീമാസ്റ്റർ ചെയ്ത പതിപ്പാണ് റിലീസ് ചെയ്യുന്നത്. ഗോട്ടിന്റെ റീ റിലീസിന് […]

Continue Reading

റീ റിലീസിൽ കോടികൾ നേടി മണിച്ചിത്രത്താഴ്

കൊച്ചി: 31 വർഷത്തിന് ശേഷവും തിയറ്ററിൽ ആവേശം വിതറി ‘മണിച്ചിത്രത്താഴ്’. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിയാണ് കണക്കാക്കപ്പെടുന്നത്. ആഗസ്റ്റ് 17 ന് റീറീലീസ്‌ ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും […]

Continue Reading

തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ്‌ പാർട്ടിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

Continue Reading

യൂട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ക്രിസ്റ്റിയാനോ; സബ്സ്ക്രൈബ് ചെയ്യാന്‍ ആരാധകരുടെ മത്സരം.

റിയാദ്: യൂട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ് ചാനല്‍ തുടങ്ങിയത്.ഇക്കാര്യമറിയിച്ച് താരം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചതോടെ ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലായി ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള താരമാണ് ക്രിസ്റ്റിയാനോ.’ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യൂട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്ക്രൈബ് ചെയ്യൂ’- ക്രിസ്റ്റ്യാനോ കുറിച്ചു.സാമൂഹിക മാധ്യമത്തിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി […]

Continue Reading

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ താല്‍കാലികം മാത്രമെന്ന് ബിഎസ്എന്‍എല്‍

പത്തനംതിട്ട: ചില മേഖലകളില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്ന് ബിഎസ്എന്‍എല്‍. പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണ് പ്രശ്നം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. സ്മാര്‍ട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. അതുകൊണ്ട് തന്നെ നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങള്‍ മാറ്റി 4ജി സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള […]

Continue Reading

പുതിയ അപ്ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയെന്ന് ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ വ്യക്തമാക്കിയതായി ദി വെർജ് റിപ്പോർട്ട് ചെയ്തു. പലരുടെയും ഇൻസ്റ്റഗ്രാമിൽ വെർട്ടിക്കലായാണ് പോസ്റ്റുകളെല്ലാം കാണിക്കുന്നത്. 4/3, 9/16 എന്നീ അളവുകളിലാണ് […]

Continue Reading

ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോൻ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്സ്പ്രസ്) എന്നിവർ മികച്ച നടിമാർ. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിൾ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് […]

Continue Reading

പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും നടിമാർ, ബ്ലസി സംവിധായകൻ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം: അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം). മികച്ച നടിമാരായി ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം). സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ […]

Continue Reading