സിനിമാ സെറ്റില്‍ വച്ച് നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു

കൊച്ചി: സിനിമ സെറ്റില്‍ വച്ച്‌ നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്.കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാല്‍ മുട്ടിന് താഴെയാണ് പരിക്കേറ്റത്. തുടര്‍ന്ന് നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് വിശ്രമം വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നടൻ ഉടൻ ആശുപത്രി വിടുമെന്നാണ് സൂചന. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ആസിഫ് അലിയും രോഹിത് […]

Continue Reading

നടി തൃഷയ്ക്കെതിരായ വിവാദപരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരേ കേസ്

നടി തൃഷയ്ക്കെതിരായ വിവാദപരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരേ കേസ്. തൃഷയുടെ പരാതിയിലാണു നടനെതിരെ നുങ്കമ്ബാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂര്‍ അലിഖാൻ തൃഷയെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയത്. സിനിമയില്‍ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ […]

Continue Reading

28ാമത് ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

Continue Reading

മമ്മൂട്ടി ചിത്രം ‘കാതല്‍ – ദ് കോര്‍’ റിലീസിന് ഗൾഫ് രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: മമ്മൂട്ടി ചിത്രം ‘കാതല്‍ – ദ് കോര്‍’ റിലീസിന് ഖത്തര്‍, കുവൈത്ത്, ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍.ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. നവംബര്‍ 23 ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ചില രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കമാണ് പ്രദര്‍ശന വിലക്കിന് കാരണം. സ്വവര്‍ഗരതിയെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുമാണ് കാതല്‍ പറയുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തെ നിരുത്സാഹപ്പെടുത്തുന്ന കര്‍ശന നിയമങ്ങള്‍ കാരണമാണ് ചിത്രത്തിന് […]

Continue Reading

വിവാഹദിനത്തിൽ ചുവപ്പു സാരിയിൽ അതിമനോഹരിയായി കാർത്തിക നായർ

വിവാഹദിനത്തിൽ കാർത്തിക അണിഞ്ഞ ആഭരണങ്ങളാണ് ആരാധകരെ അമ്പരപ്പെടുത്തിയത്. സ്വർണ മാലയും വളകളുമാണ് സ്റ്റൈൽ ചെയ്തത്. ഹെവി ഡിസൈനോടു കൂടിയ നിരവധി മാലകളാണ് ധരിച്ചത്.തിരുവനന്തപുരത്ത് വച്ച അത്യാഡംബരമായ ചടങ്ങിലായിരുന്നു കാർത്തികയുടെ വിവാഹം. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

Continue Reading

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ട്

ചെന്നൈ: പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. വിജയകാന്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയകാന്തിനെ ചികിത്സയ്ക്കായി ചെന്നൈയിലാണ് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പതിവ് പരിശോധനങ്ങള്‍ക്കായാണ് നടൻ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിട്ടുണ്ട്. വൈകാതെ ഡിസ്ചാര്‍ജ് […]

Continue Reading

ഒടിടിയിലും തരംഗമായി കണ്ണൂര്‍ സ്ക്വാഡ്

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. വലിയ ഹൈപോ പ്രൊമോഷനുകളോ ഒന്നുമില്ലാതെ സെപ്റ്റംബര്‍ 28 ന് റിലീസിനെത്തിയ ചിത്രം 100 കോടി ക്ലബിലും ഇടം നേടി.ഇപ്പോഴിതാ ചിത്രം ഒ ടി ടി റിലീസിന് പിന്നാലെ രാജ്യമാകെ തരംഗം സൃഷ്ടിക്കുകയാണ്. ഡിസ്നി ഹോട്സ്റ്റാറാണ് ഒ ടി ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒ ടി ടിയില്‍ ചിത്രം റിലീസ് ചെയ്തത്.രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ എക്സില്‍ കണ്ണൂര്‍ […]

Continue Reading

അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ്

മഹാരാഷ്ട്രാ കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്ബനി നീക്കം ചെയ്തു. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിക്കുന്നതും തടയുന്ന ഐടി നിയമത്തിലെ 67,67 എ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തത്.വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥയുള്ള വകുപ്പുകളാണിത്. ഈ നിയമങ്ങള്‍ ഉണ്ടെങ്കിലും ഒടിടി ഉള്ളടക്കത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ് ഒടിടി രംഗത്ത് വെബ് സീരീസുകളായും മറ്റുമായി ഒട്ടേറെ […]

Continue Reading

ഹെല്‍മറ്റും ലൈസൻസും ഇല്ലാതെ നടന്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ് : വീഡിയോ വൈറല്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് താമസിക്കുന്നത്. രണ്ട് മക്കള്‍ക്കും അമ്മയുടെ അടുത്തേയ്ക്ക് പോയിവരാനുള്ള സൗകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് പണിതത്. എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകന്‍ യാത്രയുടെ ബൈക്ക് റൈഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേയസ് ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്നും […]

Continue Reading

ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം ‘കങ്കുവ’ യുടെ അപ്‍ഡേറ്റുകള്‍ പുറത്ത്

ആരാധകര്‍ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമാണ് ‘കങ്കുവ’. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ.ഇപ്പോഴിതാ കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല. ഐമാക്സിലടക്കം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവ പ്രദര്‍ശിപ്പിക്കാൻ ആലോചിക്കുന്നുണ്ട് എന്നതടക്കമുള്ള അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ത്രീഡി ജോലികള്‍ പുരോഗമിക്കുകയാണ്. സിരുത്തൈ ശിവ സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യാനുള്ള ജോലികളും നടക്കുകയാണ്. തമിഴകത്ത് വമ്ബൻ റിലീസായിരിക്കും. ഐമാക്സ് റിലീസായും കങ്കുവ […]

Continue Reading