ഹെല്‍മറ്റും ലൈസൻസും ഇല്ലാതെ നടന്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ് : വീഡിയോ വൈറല്‍

Entertainment

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് താമസിക്കുന്നത്.

രണ്ട് മക്കള്‍ക്കും അമ്മയുടെ അടുത്തേയ്ക്ക് പോയിവരാനുള്ള സൗകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് പണിതത്. എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകന്‍ യാത്രയുടെ ബൈക്ക് റൈഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പേയസ് ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്നും ധനുഷിന്റെ വീട്ടിലേയ്ക്കാണ് യാത്ര. ആര്‍വണ്‍ഫൈവ് ബൈക്കില്‍ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെല്‍മറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമര്‍ശനങ്ങളാണ് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്.

യാത്ര ബൈക്ക് ഓടിക്കുമ്ബോള്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി ഇതുവരെയും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്‌ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കള്‍ വളരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *