താത്കാലിക ഒഴിവ്

സിപാസ്ന്റെ CTE തോട്ടക്കാട് ബി എഡ് കോളേജിൽ ഗസ്റ്റ് അധ്യാപക അഭിമുഖം നടത്തുന്നു. ജനറൽ എഡ്യുക്കേഷൻ സൈക്കോളജി വിഭാഗത്തിൽ ഒരു തത്കാലിക ഒഴിവുണ്ട്. 179 ദിവസത്തേക്ക് ആണ് നിയമനം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 29/09/2023 രാവിലെ 11.00 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക .പ്രിൻസിപ്പൽ ഫോൺ : 9947150100

Continue Reading

Himalayan University Shines in 5th Convocation with Esteemed Guests

Itanagar: Himalayan University (HU) cast a luminous glow on September 23, 2023, as it hosted its 5th convocation at the enchanting Jullang Campus in Itanagar. The event radiated with the presence of distinguished guests and luminaries, amplifying the grandeur of this significant occasion. Swami Kripakarananda Maharaj Ji, a revered spiritual leader, graced the ceremony as […]

Continue Reading

സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്തും ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്ത് കോളേജുകളുടെ മാതൃക പിന്തുടർന്ന് ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്ന് വിലയിരുത്തിയാണ് സ്‌കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റിയുടെ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി ചട്ടകൂടിലാണ് നിർദേശമുള്ളത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്നാണ് ഇതിന് കരിക്കുലം കമ്മിറ്റി നൽകുന്ന വിശദീകരണം. ഒപ്പം ഹയർസെക്കൻഡറി മേഖലയിലെ ഗ്രെയ്‌സ് മാർക്ക് […]

Continue Reading

പ്രീ പ്രൈമറി വരയുത്സവം സംഘടിപ്പിച്ചു

വൈക്കം: അയ്യർകുളങ്ങര ഗവ യു പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സെപ്റ്റംബർ 20 രാവിലേ 10.30 മുതൽ ‘വരയുത്സവം’ സംഘടിപ്പിച്ചു. ചിത്രകാരൻ നിഖിൽ കെ എസ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം. കെ മഹേഷ്‌, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി രാജ്, ബി ആർ സി പ്രതിനിധി റോസ്,പി ടി എ വൈസ് പ്രസിഡന്റ്‌ ഇ. ജി. സാബു അധ്യാപകരായ സൗമ്യ, സൗമിനി എന്നിവർ പങ്കെടുത്തു. കുട്ടികളിലെ സൂക്ഷ്മ സ്ഥൂല പേശി വികാസത്തിനു […]

Continue Reading

പുസ്തകോത്സവം ആരംഭിച്ചു

കടുത്തുരുത്തി: ദേവമാതാ കോളജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. നാഷണൽ ബുക്സ്റ്റാൾ ,സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. വിദേശ പ്രസാധകരുടേതുൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദർശനവും വിപണനവുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ലക്ഷ്യം. കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം സന്ദർശിക്കുവാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ ഡോ.സിജി ചാക്കോ അറിയിച്ചു.

Continue Reading

ഓസോൺ ദിനാചരണം സംഘടിപ്പിച്ചു

വൈക്കം: ലോക ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഭൂമിക്ക് സംരക്ഷണ കവചമായി നിലകൊള്ളുന്ന ഓസോൺ പാളി ഭാവിതലമുറയ്ക്കായി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്ന പ്ലേ കാർഡ് നിർമ്മാണം ,ക്വിസ് മത്സരം ഉപന്യാസ രചന എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്‌, സീനിയർ അസിസ്റ്റൻ്റ് സ്റ്റെല്ല ജോസഫ്, സയൻസ് അധ്യാപകരായ സീജ E ജോസ്, ജിൻസി M J എന്നിവർ […]

Continue Reading

നിപയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിയതായി കാലിക്കറ്റ് സര്‍വകലാശാല. കണ്ടെയിന്‍മെന്റ് മേഖലയില്‍ ഉള്‍പ്പെട്ട കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്.കണ്ടെയിന്‍മെന്റ് മേഖലയിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. […]

Continue Reading

കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

കര്‍ണാടക: നാട്ടിലെ ഗൃഹപ്രവേശനത്തിന് കോളേജ് അധികൃതര്‍ അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യു.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി എം. അഖിലേഷ് (20) ആണ് മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നക്കാട് സ്വദേശിയാണ്. അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കോളജ് അധികൃതര്‍ അവധി നല്‍കിയില്ലെന്നും ഇതില്‍ […]

Continue Reading

നിയമിതരായി

കടുത്തുരുത്തി: സിബിഎസ്ഇ കോട്ടയം റീജിയണിന്റെ ഡിസ്ട്രിക്റ്റ് ട്രെയിനിങ് കോർഡിനേറ്ററായി കാരിക്കോട് സരസ്വതി വിദ്യാമന്ദിർ പ്രിൻസിപ്പൽ രഞ്ജിത് രാജനും ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ട്രെയിനിങ് കോർഡിനേറ്ററായി കാഞ്ഞിരപ്പിള്ളി അൽഫീൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വിനീത ജി. നായരും നിയമിതരായി. കോട്ടയം റീജിയണിലെ സ്കൂളുകളുടെ അദ്ധ്യാപക പരിശീലനം തുടർന്ന് ഈ ഭാരവാഹികളുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. രഞ്ജിത് രാജൻ കോട്ടയം റീജിയണിലെ സിറ്റി കോർഡിനേറ്ററും സെൻട്രൽ സഹോദയ കോൺക്ലേവ് കോട്ടയം ജില്ലാ കൺവീനറുമാണ്. വിനീത ജി നായർ സെൻട്രൽ സഹോദയ കോൺക്ലേവിന്റെ സെക്രട്ടറിയാണ്. […]

Continue Reading

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികൾ ചേർന്ന് എല്ലാ അധ്യാപകരെയും, ആദരിക്കുകയും, അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അധ്യാപകരെ കളഭം ചാർത്തിയും, കുട്ടികൾ തന്നെ തയ്യാറാക്കിയ ബോട്ടിൽ ആർട്ട് വർക്കുകൾ ഉൾപ്പെടുത്തിയ പൂച്ചെണ്ടുകൾ നൽകിയുമാണ് അധ്യാപകരെ ആദരിച്ചത്. അധ്യാപകദിന സന്ദേശം, ആശംസ ഗാനങ്ങൾ, അധ്യാപക അനുകരണങ്ങൾ, വിശേഷണങ്ങൾ, ആശംസ കാർഡുകളുടെ വിതരണം, സമ്മാനവിതരണം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളാണ് […]

Continue Reading