സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. ബ്ന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുംആശുപത്രിയിലുണ്ട്.സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്ണൻമാധ്യമങ്ങളോട് […]

Continue Reading

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പ്രസ്താവനകളുമായി നേതാക്കൾ.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പ്രസ്താവനകളുമായി നേതാക്കൾ. മുംബൈയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, സെയ്ഫ് അലി ഖാനെതിരായ ആക്രമണം ‘യഥാർത്ഥമോ വ്യാജമോ’ എന്നാണ് മഹാരാഷ്ട്രയിലെ ചില നേതാക്കൾ ചോദ്യം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ നടൻ അഞ്ചു ദിവസം കൊണ്ട് പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയതിനെ കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് നിരുപം സഞ്ജയ് നിരുപം ചോദ്യം ചെയ്തിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും ഇതെല്ലം നാടകീയമായി അരങ്ങേറിയതാണോ എന്നാണ് മുൻ എംപി സഞ്ജയ് നിരുപം ചോദിച്ചത്. […]

Continue Reading

50 കോടി ക്ലബ്ബില്‍ ഇടം നേടി രേഖാചിത്രം; വിജയക്കുതിപ്പ് തുടരുന്നു

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ വിരുന്നൊരുക്കിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് “രേഖാചിത്രം”. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ചിത്രം […]

Continue Reading

ടോവിനോ – അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ […]

Continue Reading

‘റാവുത്തര്‍’ ഇനി ഓര്‍മ; തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു അന്തരിച്ചു

വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി. തെലുങ്ക് സിനിമാ താരം വിജയ രംഗ രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹൈദരാബാദില്‍ വച്ച് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം പരുക്കും ഏറ്റതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. എഴുപത് കാരനായ താരത്തിന് അപകടം പറ്റിയതിന് […]

Continue Reading

‘മച്ചാന്റെ മാലാഖ’ റിലീസ് ഫെബ്രുവരി 27ന്

അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്നപുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അബാം        മൂവീസിന്റെ പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളിൽ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ.നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ […]

Continue Reading

വെള്ളിത്തിരയിലേക്ക് രഹനയുടെ തിരിച്ചുവരവ് ‘ഇഴ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഇഴ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർനടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷമാണ് നായികയായി തിരിച്ചു വരുന്നത്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ […]

Continue Reading

പ്രൊഫസർ അമ്പിളിയായി ജഗതി; തരംഗമായി ‘വല’ ക്യാരക്ടർ പോസ്റ്റർ

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിന്‍റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ 73-ാം […]

Continue Reading

അമ്മ കുടുംബ സംഗമത്തിന് തിരി തെളിഞ്ഞു

കൊച്ചി:മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന ” അമ്മ കുടുംബ സംഗമം ” റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്. ജനുവരി 4-ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക […]

Continue Reading

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’. ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഉള്ളത് . ജനുവരി 23 നു ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പുതുവർഷ ആശംസകൾ നേർന്ന് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാവർക്കും ഹാപ്പി ന്യൂയെർ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.അതേസമയം ചിത്രം ഉടനെത്തും എന്ന് […]

Continue Reading