മലയാള സിനിമകള്‍ 22 മുതല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന

കൊച്ചി: മലയാള സിനിമകള്‍ 22 മുതല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കണം.നിര്‍മാതാക്കള്‍ ഒടിടി റിലീസ്, സിനിമ എഗ്രീമെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരം കാണണം. കരാര്‍ അനുസരിച്ച്‌ 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസിന് അനുവദിക്കാവു. ഇത് ലംഘിക്കുന്നു. ഇത് പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ മലയാള സിനിമകള്‍ തീയറ്റുറുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുന്നറിപ്പ്.

Continue Reading

ദിലീപ് നായകനാകുന്ന ‘തങ്കമണി’ യുടെ പേര് മാറ്റണമെന്ന് ഹര്‍ജി

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി.സെൻസർ നടപടികള്‍ക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സെൻസർ നടപടികള്‍ പൂർത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറില്‍ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറില്‍ […]

Continue Reading

‘ഭ്രമയുഗം’ പ്രീ-സെയില്‍സില്‍ നിന്ന് മാത്രം നേടിയത് 2.5 കോടി രൂപ

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ഡ്രാമയായ ‘ഭ്രമയുഗം’ തിയറ്ററുകളില്‍ എത്തി.പ്രീ-സെയില്‍സ് വിപണിയില്‍ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്.കേരളത്തില്‍ നിന്ന് മാത്രം പ്രീ-സെയിസിലൂടെ 1.25 കോടി രൂപ നേടി.കര്‍ണാടകയില്‍ നിന്ന് 15 ലക്ഷം രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷം രൂപയും കൂടി ചേര്‍ത്ത് ലോകമെമ്ബാടുമുള്ള പ്രീ-സെയില്‍സില്‍ ചിത്രം 2.5 കോടി രൂപ നേടിയിട്ടുണ്ട്. എന്തായാലും ആദ്യം പുറത്തുവരുന്ന റിവ്യൂ പോസിറ്റീവ് ആയാണ്. പ്രതീക്ഷകള്‍ വെറുതെ ആയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട […]

Continue Reading

നാളെ റിലീസ് ചെയ്യാനിരിക്കുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര് മാറ്റി

ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി. നാളെ ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം.കുഞ്ചമണ്‍ പോറ്റി എന്ന പേര് മാറ്റി കൊടുമണ്‍ പോറ്റിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കുടുംബപ്പേരും സ്ഥാനപ്പേരും ഭ്രമയുഗത്തില്‍ ഉപയോഗിച്ചത് സല്‍പ്പേരിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ദുര്‍മന്ത്രവാദം ചെയ്യുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കുഞ്ചമണ്‍ പോറ്റി […]

Continue Reading

തെലുങ്കു നടന്‍ പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസിന് തീയറ്ററിനുള്ളില്‍ തീ കത്തിച്ച്‌ ആഘോഷം

2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസില്‍ തീ കത്തിച്ച്‌ ആഘോഷിച്ച്‌ ആരാധകര്‍.തെലുങ്ക് പവര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്യുകയായിരുന്നു ആരാധകര്‍. പവന്‍ കല്യാണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ തിയേറ്ററിനുള്ളില്‍ തീ കത്തിച്ച്‌ ചുറ്റും നൃത്തം ചെയ്യുന്ന കാഴ്ച സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിയേറ്റര്‍ ഉടമയ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. തീ ആളിപ്പടരുമ്ബോഴും ആരാധകര്‍ ചുറ്റും […]

Continue Reading

ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് തുടക്കമായി

ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് വച്ച് നടന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ, വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ. നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി,സുനിൽ സുഖദ,ഷാജു ശ്രീധർ, പ്രിയങ്ക,പ്രൊഡ്യൂസർ അഷ്റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ, ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി. […]

Continue Reading

പ്രഭാസ്‌ ചിത്രം ‘കല്‍ക്കിയില്‍’ മലയാളി താരം അന്ന ബെന്നും

പ്രഭാസിന്‍റെ ബിഗ്ബജറ്റ് ചിത്രം കല്‍ക്കി 2898 എഡിയുടെ ഭാഗമായി മലയാളത്തില്‍ നിന്നും അന്നാ ബെന്നും. സ്വപ്നതുല്യമാ‌‌യ നിമിഷമാണിതെന്നും തന്‍റെ കഥാപാത്രം സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അന്ന പറയുന്നു.നാഗ സർ ആണ് എന്നെ വിളിച്ച്‌ ‘കല്‍ക്കി’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നു പറയുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച്‌ കേട്ടപ്പോള്‍ ഞാനും ത്രില്ലിലായി, കല്‍ക്കിയുടെ ഭാഗമയാതിന്‍റെ ആവേശത്തിലാണ് ഞാൻ. എന്‍റെ കരിയറില്‍ ഞാൻ ഇതുവരെ ചെയ്യാത്ത ഒന്നാണ് സയൻസ്-ഫിക്‌ഷനും […]

Continue Reading

‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ആക്ഷൻ ഹീറോ ബിജു റിലീസായിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി ഏറെ ആവേശത്തോടെ തന്റെ സോഷ്യൽ മീഡിയയിലൂടെ “ആക്ഷൻ ഹീറോ ബിജു’ വിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു, ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ […]

Continue Reading

ധനുഷും നാഗാര്‍ജ്ജുനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം റദ്ദാക്കി

ധനുഷും തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.തിരുപ്പതിയിലും പരിസരപ്രദേശങ്ങളിലുമായി ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണാനുമതി തിരുപ്പതിയില്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്നാണ് ചിത്രീകരണാനുമതി തിരുപ്പതി പോലീസ് റദ്ദാക്കിയത്. തിരുപ്പതിയിലെ അല്‍ബിരി പ്രദേശത്താണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ചിത്രീകണം ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ കടത്തിവിടാൻ തുടങ്ങി. വൻ ഗതാഗത തടസം പതിവായതോടെയാണ് ചിത്രീകരണാനുമതി റദ്ദാക്കിയത്. തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്ര […]

Continue Reading

ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നു ; ആനിമല്‍ നെറ്റ്ഫ്ളിക്സ് പിൻവലിക്കണമെന്ന് ആവശ്യം

ജനുവരി 26ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ കപൂര്‍ ചിത്രമായ അനിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം.സിനിമ അവിഹിതബന്ധങ്ങളെ ചിത്രീകരിക്കുന്നതും സിനിമയിലെ സ്ത്രീവിരുദ്ധതയും വയലന്‍സും തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്ന് പ്രതിഷേധം ഉയരാനുള്ള കാരണം. ഒരു ഭര്‍ത്താവിന് ഒരു ഭാര്യ എന്ന ഇന്ത്യന്‍ സംസ്‌കാരത്തെ സിനിമ കളങ്കപ്പെടുത്തുന്നുവെന്നാണ് സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ആരോപണം. സിനിമയിലെ സ്ത്രീ വിരുദ്ധതയേയും സിനിമയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. രാധിക ശരത് കുമാര്‍, ആര്‍ ജെ ബാലാജി,ജാവേദ് അക്തര്‍ […]

Continue Reading