അമ്മയാകാന്‍ ഒരുങ്ങി ദീപിക; സന്തോഷം പങ്കുവച്ച് താര ദമ്പതികള്‍

സന്തോഷ വാർത്ത പങ്കുവച്ച്‌ ബോളിവുഡ് താരദമ്ബതികളായ ദീപിക പദുകോണും രണ്‍വീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് അറിയിച്ചത്.വരുന്ന സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്ബതികള്‍ പറയുന്നു. ദീപികയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദർശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈൻ’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന […]

Continue Reading

മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’ മെയ് 6ന് പ്രദര്‍ശനത്തിന് എത്തും

സംവിധായകൻ മോഹൻലാല്‍ എന്നതിനാല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ബറോസ്. നായകനായി എത്തുന്നതും മോഹൻലാലാണ്. മാര്‍ച്ച്‌ 28നാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകള്‍ അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീളുമെന്നും മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക എന്നുമാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ താരത്തിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ ഇന്ത്യൻ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 […]

Continue Reading

മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവൗ! : വൈറലായി ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍

വിജയകരമായി പ്രദർശനം തുടരുന്ന മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച്‌ തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍.ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നും ഉദയനിധി സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍’ എന്നാണ് എക്സില്‍ കുറിച്ചത്. ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസിനേയും എക്സില്‍ മെൻഷൻ ചെയ്തിട്ടുണ്ട്. ഉദനസിധി സ്റ്റാലിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.മഞ്ഞുമ്മല്‍ ടീം തിരിച്ച്‌ നന്ദിയും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി […]

Continue Reading

മമ്മൂട്ടി ചിത്രം ‘ബസൂക്ക’ യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍

മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഡിനോ ഡെന്നിസ് ആണ് സംവിധാനം. കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി ഏബ്രഹാം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇനി ചിത്രീകരിക്കാനുള്ളത് ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ്. സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവല്‍, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നിമേഷ് രവി […]

Continue Reading

ദിലീപ് ചിത്രം ‘തങ്കമണി’ മാർച്ച് ഏഴിന് തിയേറ്ററുകളിലെത്തും

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച്‌ ഏഴിന് തിയേറ്ററുകളിലെത്തും.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നിതാ പിള്ളയും പ്രണിതാ സുബാഷുമാണ് നായികമാർ. ഇപ്പോഴിതാ ചിത്രത്തിലെ പ്രണിത സുബാഷിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രണിത എത്തുന്നത്. അർപ്പിത നാഥ് എന്നാണ് പ്രണിതയുടെ കഥാപാത്രത്തിന്റെ പേര്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ.ബി. ചൗധരി, […]

Continue Reading

ശിവകാർത്തികേയന്റെ പുതിയ ചിത്രമായ അമരനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന ‘അമരൻ’ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധം.ചിത്രത്തില്‍ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ മുസ്ലീം സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമാതാവ് കമലഹാസനും നടൻ ശിവകാർത്തികേയനുമെതിരെ പ്രതിഷേധം ശക്തമായത്. ചിത്രത്തില്‍ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തമിഴക മക്കള്‍ ജനനായക കക്ഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.സിനിമയുടെ റിലീസ് തടയാൻ […]

Continue Reading

നടി രാകുല്‍ പ്രീത് സിംഗും നടൻ ജാക്കി ഭാഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരം രാകുല്‍ പ്രീത് സിംഗും നടൻ ജാക്കി ഭാഗ്നാനിയും വിവാഹിതരായി. ഇന്ന് ഗോവയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഐടിസി ഗ്രാൻഡ് സൗത്ത് ഗോവയില്‍ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ശില്‍പ ഷെട്ടി, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, ഡേവിഡ് ധവാൻ തുടങ്ങി സിനിമാ രംഗത്തുനിന്നുള്ള നിരവധിപ്പേർ താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗോവയില്‍ എത്തിയിട്ടുണ്ട്. രണ്ട് ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. 2021 ഓക്ടോബറിലാണ് […]

Continue Reading

ആടുജീവിതം പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ വരുന്ന ആടുജീവിതം ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകില്ല.മാര്‍ച്ച് 28 ആണ് ആടുജീവിതത്തിന്‍റെ പുതിയ റിലീസ് തീയതി. ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം.2008ൽ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു […]

Continue Reading

പുതിയ ധനുഷ് ചിത്രം ‘രായൻ’ ന്റെ ഫസ്റ്റ്ലുക്ക് പൊസ്റ്റർ പുറത്ത്

ക്യാപ്റ്റന്‍ മില്ലര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന പുതിയ ചിത്രമായ രായന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.പവര്‍ പാണ്ഡി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധനുഷിന് പുറമെ കാളിദാസ് ജയറാം,അപര്‍ണ ബാലമുരളി,ദുഷ്‌റ വിജയന്‍,സുന്‍ദീപ് കിഷന്‍,അനിഖ സുരേന്ദ്രന്‍,എസ് ജെ സൂര്യ,വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കയ്യില്‍ കത്തിയടക്കമുള്ള ആയുധങ്ങളുമായി ഒരു അങ്കത്തിന് തയ്യാറായി നില്‍ക്കുന്ന മൂന്ന് പേരുടെ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷിന് പുറമെ മാസ് ലുക്കില്‍ കാളിദാസ് ജയറാം,സുന്‍ദീപ് […]

Continue Reading

ദംഗലിലെ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു. ആമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗല്‍’ സിനിമയില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്.മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും. 2016ല്‍ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗലിലൂടെയാണ് സുഹാനി ഭട്‌നാഗർ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഗുസ്തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീർ ഫോഗട്ടിനെയും […]

Continue Reading