കാറിൽ പന്ത്രണ്ട് കോടിയുടെ മയക്കുമരുന്ന് കടത്തിയ പ്രതികള്‍ക്ക് 24 വര്‍ഷം തടവും പിഴയും

Kerala

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 24 വര്‍ഷത്തെ കഠിന തടവും പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടെതാണ് ഈ സുപ്രധാന വിധി.2019 മെയ് മാസം 24 ന് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡില്‍, വെണ്‍പാലവട്ടം ഭാഗത്ത് വെച്ച്‌ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറും പാര്‍ട്ടിയും ചേര്‍ന്നാണ് മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്.

KL-44-C-1001 നമ്ബര്‍ Duster കാറിന്റെ രഹസ്യ അറയില്‍ 12 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലും,കഞ്ചാവും, മാരകായുധങ്ങളുമായി പിടികൂടിയ എറണാകുളം സ്വദേശികളായ മനുവില്‍സൻ, അൻവര്‍ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് ഗൂഢാലോചന നടത്തി മയക്കുമരുന്ന് കടത്തിയതിന് വിവിധ വകുപ്പുകളിലായി 24 വര്‍ഷം വീതം കഠിനതടവും 2,10,000 രൂപ വീതം പിഴയും ശിക്ഷിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ പ്രദീപ്കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഈ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എൻ.സി പ്രിയൻ അഡ്വക്കേറ്റ്മാരായറെക്‌സ് ഡി.ജെ, റോജിൻ പി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *