തിരഞ്ഞെടുപ്പിന്റെ ഗുണമാകാനല്ല, രാജ്യത്തിന് ഗുണകരമാകാനാണ് സിഎഎ : സുരേഷ് ഗോപി

Breaking Kerala

തൃശൂർ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി.ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സിഎഎ അനിവാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

”എന്നായാലും വരേണ്ടത് തന്നെയാണ്. അതു വന്നു. ദാരിദ്ര്യനിര്‍മാര്‍ജനം ഈ രാജ്യത്തിന്റെ മുഴുവന്‍ ജനതയുടെയും ആവശ്യമാണ്, അത്യാവശ്യമാണ്. ആത്യധികമായി നടപ്പിലാകാന്‍ പോകുന്നത് ദാരിദ്ര്യനിര്‍മാര്‍ജനമാണ്. അതിന് സിഎഎ അനിവാര്യമാണ്. ഇത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. തിരഞ്ഞെടുപ്പിന്റെ ഗുണമാകാനല്ല, രാജ്യത്തിന് ഗുണകരമാകാനാണ് സിഎഎ”- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *