പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല : മന്ത്രി പി രാജീവ്

Breaking Kerala

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ഇംഗ്ലീഷില്‍ പറയുന്നതാണ് പ്രതിപക്ഷം മലയാളത്തില്‍ പറയുന്നത്. ഇതിനെതിരെ എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോണ്‍ഗ്രസ്സ് മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ത്യയിലെ പ്രധാന പ്രശ്‌നമായ ഈ വിഷയം കോണ്‍ഗ്രസ്സ് കയ്യൊഴിയുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ വഴി തിരിച്ച്‌ വിടാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ഹര്‍ജി നല്‍കണമോ എന്ന കാര്യത്തില്‍ എ ജി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്‍ഹിലെ ഷഹീന്‍ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്‍ഷത്തിലേറെയായെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കാതിരുന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *