ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം

Breaking Kerala

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് കൊക്കയിലേക്ക് അപകടം. എട്ടു പേർ മരിച്ചു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണ് യാത്ര cheythirunnat. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പള്ളത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ വെച്ച് ബസ് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *