കടുത്തുരുത്തി:പാലായിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ഉപവാസ സമരം ആരംഭിച്ചു. പാലാ മേഖലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഭരണ സമതിയുടെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ഏകദിന ഉപവാസസമരം നയിക്കുന്നത്. .
പാലാ മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങളിൽ നടന്ന ക്രമക്കേടും അഴിമതിയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വിവിധ സംഘങ്ങളിലായി നിക്ഷേപിച്ചിട്ടുള്ളസാധാരണക്കാരായ കർഷകർ, കച്ചവടക്കാർ, കൂലിപ്പണിക്കാർ, കടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ ജനങ്ങളുടെ ജീവിത സമ്പാദ്യം വായ്പ
ക്രമക്കേടിലൂടെ കൊള്ളയടിച്ച ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രിയക്കാർ ഇത് മറച്ച് വെച്ച ഓഡിറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നിക്ഷേപകരുടെ പണം ഇത്തരക്കാരുടെ സ്ഥാവര ജംഗമ ആസ്തി കണ്ടുകെട്ടി സുരക്ഷിതമാക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. ഉപവാസ സമരം പാർട്ടി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.പാലായിലെ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളിൽ ഇന്ന് അഴമിതിയുടെ കൂത്തരങ്ങായി മാറിയെന്ന് ലിജിൻ ലാൽ പറഞ്ഞു. ലക്ഷങ്ങൾ നിക്ഷേപം നടത്തി തിരികെ ലഭിക്കാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന 100 കണക്കിനാളുകളാണുള്ളത്. പാലായിൽ സംസ്ഥാന പ്രസിഡന്റ്് സഹകരണ അദാലത്ത് സംഘടിപ്പിച്ചപ്പോൾ 300-ഓളം പരാതികളാണ് ലഭിച്ചത്. ഒരായുസ് മുഴുവൻ ജോലി ചെയ്ത് കിട്ടിയ പണം ബാങ്കിൽ നിക്ഷേപിച്ചത് തിരികെ ചോദിക്കുമ്പോൾ അധികാരികൾ കൈമലർത്തി കാണിക്കുകയാണെന്നും ലിജിൻ ലാൽ പറഞ്ഞു.ബിജെപി സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ, മധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ജില്ല സെക്രട്ടറിമാരായ പി.ജി. ബിജുകുമാർ, സോബിൻലാൽ, മണ്ഡലം സെക്രട്ടറി പ്രവീൺ കെ.എസ്, വൈസ് പ്രസിഡന്റുമാരായ ജയൻ കരുണാകരൻ, അജി കെ.എസ്, ഗിരിജ ജയൻ, മഹിളമോർച്ച മണ്ഡലം പ്രസിഡൻ്റ് മിനി അനിൽ, ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് സരീഷ് കുമാർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ തുടങ്ങിയവർ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സമാപന സമ്മേളനത്തിൽ കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എസ് ജയസൂര്യൻ നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിക്കും.