1984 ലെ ഭോപ്പാല്‍ ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ദി റെയില്‍വേ മെന്‍’ എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.മാധവന്, കെ. കെ മേനോന്, ദിവ്യേന്ദു ശര്‍മ എന്നിവര്‍ക്ക് പുറമെ അന്തരിച്ച നടന് ഇര്ഫാന് ഖാന്റെ മകന് ബബില്‍ ഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാല് എപ്പിസോഡുകളുള്ള മിനി സീരിസാണിത്.
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ക്കുള്ള ആദരമാണ് ഈ സീരീസെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. ശിവ് രാവൈലാണ് സംവിധായകന്. യഷ് രാജ് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് പ്രൊഡക്ഷനാണ് ‘ദി റെയില്‍വേ മെന്‍’. നവംബര്‍ 18 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സീരിസ് പ്രദര്‍ശനമാരംഭിക്കും.