കോട്ടക്കൽ: ആയുഷ് മേഖലയിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നാഷണലിസ്റ്റ് ലേബർ കോൺഗ്രസിൻ്റെയും സ്വകാര്യ സംഘടനകളുടെയും നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന തൊഴിൽ സംരക്ഷണ യാത്രക്ക് മലപ്പുറം ജില്ലയിൽ എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി.
ജില്ലയിലെ ആദ്യ സ്വീകരണം കോട്ടക്കലിൽ ജില്ലാ പ്രസിഡൻ്റ് നാദിർഷ കടായിക്കൽ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാർ പാലാണി, ജില്ലാ സെക്രട്ടറി മുഹമ്മദലി എ.ആർ നഗർ, ഇല്യാസ് കുണ്ടൂർ, എൻ. വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, എൻ. വൈ.സി സംസ്ഥാന ട്രഷറർ സി.കെ.അഷ്റഫ്, എൻ. വൈ.സി ജില്ലാ പ്രസിഡൻ്റ് ഫൈസൽ കാടാമ്പുഴ, ജില്ലാ നിർവ്വാഹക സമിതി അംഗം മൂസ ചെറുമുക്ക് എന്നിവർ സംബന്ധിച്ചു. ജാഥാ ക്യാപ്റ്റൻ കല്ലറ മോഹൻദാസ്, വൈസ് ക്യാപ്റ്റൻ ഷാജൻ കാവീട്,ജയപ്രകാശ് ഇന്ദു കുമാർ,ജെയിംസ് വൈദ്യർ, ബോബി വർഗ്ഗീസ്, എം സ്വീകരണത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
മഞ്ചേരിയിലെ സ്വീകരണത്തോടെ മലപ്പുറം ജില്ലയിലെ സ്വീകരണത്തിന് സമാപനമായി.