തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് ഡ്രൈവര്‍ മരിച്ച. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തൃശൂര്‍ ഗാന്ധിനഗറിലാണ് സംഭവം.എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. സി.എന്‍.ജി. ഓട്ടോയ്ക്കാണ് തീപിടിച്ചത്. ഫോറന്‍സിക് സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു
