നോർത്ത് പറവൂർ: വിശുദ്ധ തോമാശ്ലീഹയാൽ സ്ഥാപിതമായ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുന്നാൾ കമ്മിറ്റി ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ജൂലൈ ഒന്നാം തീയതി വൈകീട്ട് കൊടികയറ്റം ബിഷപ്പ് തോമസ് ചക്യത്ത് നിർവ്വഹിക്കും. ജൂലൈ 3 ന് പ്രധാന തിരുനാൾ രാവിലെ ആഘോഷമായ ദിവ്യബലിയും തുടർന്ന് പന്തീരായിരം പേർക്കായി നടത്തുന്ന നേർച്ചസദ്യയും നടക്കുമെന്ന് വികാരി റവ.ഡോ.ജോസ് പുതിയേടത്ത്, ജനറൽ കൺവീനർ റോയി തെക്കിനേടത്ത്, കൈക്കാരന്മാരായ ഡെയ്സൻ ആനത്താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, പബ്ളിസിറ്റി കൺവീനർ ജോജോ മാമ്പിള്ളി, ഫിനാൻസ് കൺവീനർ സിജോയ് തെക്കിനേടത്ത് എന്നിവർ അറിയിച്ചു.