സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലയിട്ടാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും. ആദ്യ പരീക്ഷാദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) വിഷയവും +2 വിദ്യാർത്ഥികൾ എന്റർപ്രീനർഷിപ്പ് പരീക്ഷയുമാണ് നൽകുക. ഇന്ത്യയിലും വിദേശത്തുമായി […]

Continue Reading

അജ്ഞാതവാഹനമിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇയാളുടെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിപ്പോയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.നാട്ടുകാരാണ് റോഡിൽ മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

ചെന്താമരയെ പേടി: പോത്തുണ്ടി കൊലപാതകക്കേസിൽ മൊഴിമാറ്റി നാല് സാക്ഷികൾ

പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കെതിരെ മൊഴി നൽകിയവർ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാവിയിൽ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതകം നടത്തിയ ശേഷം കടന്ന് കളയുന്നത് കണ്ടെന്നും മൊഴി നൽകിയവരാണ് മാറ്റി പറഞ്ഞത്.8 പേരുടെ രഹസ്യ മൊഴിയാണ് ഭാവിയിൽ മൊഴി മാറ്റാനുള്ള സാധ്യത കാരണം രേഖപ്പെടുത്തുക. ചെന്താമരയുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന പുഷ്പ […]

Continue Reading

വയനാടിന് സാമ്പത്തിക പാക്കേജിന് പകരം വായ്പ; കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയും പരിഹാസവുമെന്ന് വിഡി സതീശൻ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. 50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് […]

Continue Reading

നാൻസി റാണി’ മാർച്ച് 14ന് തിയേറ്ററുകളിൽ

മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ‘നാൻസി റാണി’ മാർച്ച് 14 മുതൽ തിയേറ്ററുകളിൽ. അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോസഫ് മനു ജയിംസ് ഒരുക്കിയിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ ആത്മാർത്ഥമായി ആരാധിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും ആഗ്രഹങ്ങളും എങ്ങനെ അവളുടെ യാത്രയെ രൂപപ്പെടുത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, അജു […]

Continue Reading

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു;ചിനക്കത്തൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി ഹൈക്കോടതി

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്റെ ഭാ​ഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമം​ഗലം ദേശക്കൂത്തിന്റെ ഭാ​ഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാ​ഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളത് എന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

Continue Reading

പാതിവില തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്

കൊച്ചി: പാതിവില തട്ടിപ്പിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സമീപകാലത്തൊന്നും കാണാത്ത വമ്പൻ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രഞ്ച് ആദ്യം പിടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ അരിച്ചു പെറുക്കുകയാണ്. കോടതിയിൽ നിന്നുള്ള സെർച്ച് വാറന്റുമായി കൊച്ചി പനമ്പള്ളി നഗറിലെ സോഷ്യൽ ബി.വെൻചേർസിൽ നിന്നാണ് തുടക്കം. സോഷ്യൽ ബി.വെഞ്ചേഴ്‌സിന്റെയും കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നവേഷന്റെയും […]

Continue Reading

ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് അറസ്റ്റിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Continue Reading

കോട്ടയം റാഗിങ് കേസ്; വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഹോസ്റ്റലിനകത്ത് ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. അതിക്രൂരമായ റാഗിംഗ് ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളയായി ഹോസ്റ്റലിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ഇത് അത്യന്തം ഗൗരവതരമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസിപ്പിക്കേണ്ടതുണ്ട്. കലാലയങ്ങളിൽ വിദ്യാർത്ഥി കളുടെ സംഘടനാ സ്വാതന്ത്ര്യം വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുമ്പോൾ ആ ഇടങ്ങൾ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ കലാലയങ്ങളിൽ […]

Continue Reading

‘പത്തനംതിട്ടയിൽ കൊലക്കേസ് പ്രതി 13കാരിയെ പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെ’; ഡിവൈഎസ്പി

പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പിടികൂടിയത് മംഗലാപുരത്ത് നിന്നാണെന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ. മാതാവിന്റെ ഒത്താശയോടെയാണ് പ്രതി ജാൻ 13കാരിയെ പീഡിപ്പിച്ചതെന്നും ഡിവൈഎസ്പി നന്ദകുമാർ പറഞ്ഞു. പെൺകുട്ടി സി ഡബ്ളിയു സിക്ക് മൊഴിനൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് മാതാവ് പ്രതിയോടൊപ്പം കഴിഞ്ഞത്. മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ കൊലക്കേസ് പ്രതിയാണ് ജയ്മോൻ. അടിമാലി, മൂന്നാർ, മണിമല ഉൾപ്പെടെ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കുറ്റകൃത്യം നടത്തി സ്ഥലം വിടുന്നതാണ് പ്രതിയുടെ രീതി. പീഡനക്കേസിൽ തൊടുപുഴ […]

Continue Reading