റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്‍റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം.കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി.

Continue Reading

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഹണി റോസ് ഇക്കാര്യം അറിയിച്ചത്.

Continue Reading

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയിൽ കുത്തേറ്റ സാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി

ഗുരുവായൂർ: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും ഗുരുവായൂരിൽ കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും. ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായെന്ന് കാണിച്ച് കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. നടക്കാവ് പൊലീസ് സംഭവത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് കെഎസ് ആർടിസി […]

Continue Reading

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ ജയിലിൽ തുടരും. ജാമ്യം നിഷേധിച്ചതിനെതിരെ ബോബി ചെമ്മണൂർ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ബോബിക്ക് പ്രത്യേക പരിഗണന നൽകാനാകില്ല എന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന്റെ വിശദീകരണം കൂടി പരിഗണിച്ചേ ഹർജിയിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് കോടതി അറിയിച്ചു. ഇന്നലെ മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം […]

Continue Reading

പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം ജഗതി ശ്രീകുമാറിന്

തിരുവനന്തപുരം : നിത്യ ഹരിത നായകൻ പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് സമർപ്പിക്കുമെന്ന് ജൂറി ചെയർമാനും, ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ […]

Continue Reading

“നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ് ഇന്ദിര ഗാന്ധി”; വിവാദ പ്രസ്താവനയുമായി കങ്കണ റണൗട്ട്

ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്ന് നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ ഈ വിവാദ പരാമര്‍ശം. “വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ ഉൽപ്പന്നമായിരുന്നു. പക്ഷേ സംഭവിക്കുന്നത് ഇതാണ് സിനിമയിലെപ്പോലെ, എനിക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കാത്ത ചില ആളുകളെ കണ്ടുമുട്ടും അവരോട് സെന്‍സിബിളായി പെരുമാറും. അത് പോലെ ഇത്തരം കഥാപാത്രങ്ങളെ സെൻസിബിലിറ്റിയില്‍ അവതരിപ്പിക്കും, കാരണം ഒരു കലാകാരനാകുക […]

Continue Reading

പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടാകണം; ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: ഹണി റോസിന്റെ വിമർശനത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് രാഹുൽ ഈശ്വർ. ഹണി റോസിനെ ഒരുപാട് ​ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. അമ്പലത്തിലും പളളികളിലും ഡ്രസ്‌കോഡ് ഉണ്ട്. അത് മറക്കരുതെന്നാണ് ഹണി റോസിനോട് അപേക്ഷിച്ചത്. സമൂ​ഹത്തിൽ ഒരുപാട് തരത്തിലുളള ആളുകളുണ്ട്. പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടായിരിക്കണം എന്നും രാഹുൽ ഈശ്വർ പറഞ്ഞു.സാരി ഉടുത്തത് കൊണ്ട് ആർഷ ഭാരത സംസ്കാരം ആണെന്നോ സംസ്കാരത്തിന്റെ അളവുകോലാണന്നോ പറയാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറ‍ഞ്ഞു.

Continue Reading

ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്രഗാന ശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ  ഭാവപൂർണതയോടെ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം […]

Continue Reading

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. 14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 […]

Continue Reading