അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
