പത്തനംതിട്ട: നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ സജീവ്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഒന്നാം പ്രതിയായ അഖിൽ സജീവ് തട്ടിപ്പിലെ തന്റെ പങ്ക് തുറന്നുപറഞ്ഞ് കുറ്റസമ്മതം നടത്തിയത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കസ്റ്റഡിയിൽ വാങ്ങിയ അഖിൽ സജീവിനെയും കേസിലെ നാലാം പ്രതി ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ സജീവ്
