എ കെ ആന്റണിയും അനിൽ ആന്റണിയും ഇന്ന് പുതുപ്പള്ളിയിൽ

Kerala

പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എ കെ ആന്റണി എത്തുന്ന ഈ ദിവസം തന്നെ, ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പളയിൽ എത്തും.

പുതുപ്പള്ളിയിൽ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണ രംഗത്ത് എത്തും. എ കെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *