നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം വൈകിട്ട് 5.18ഓടെയാണ് അനുഭവപ്പെട്ടത്. പോഖരി ഗാവ് ആണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. 12 മണിക്കൂറിനിടെ നെപ്പലിൽ നടക്കുന്ന രണ്ടാമത്തെ ഭൂചലനമാണിത്. രാവിലെ 7.39 ന് കാഠ്മണ്ഡുവിനു സമീപമുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയിരുന്നു.