അക്കൗണ്ട് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഡിസ്നി+ ഹോട്ട്സ്റ്റാര്‍

Breaking National

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്സ് വേർഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഡിസ്നി+ ഹോട്ട്സ്റ്റാര്‍.പ്രീമിയം ഉപയോക്താക്കളെ നാലു ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കൾക്ക് 10 ഉപകരണങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ കഴിയും. നേരത്തെ അതിന്റെ ഉപയോക്താക്കള്‍ക്ക് പാസ് വേർഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മുന്‍പ് നിരവധി രാജ്യങ്ങളില്‍ ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നെറ്റ്ഫ്ളിക്സ് ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ ഹോട്ട്സ്റ്റാര്‍ ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്സ്ക്രിപ്ഷനുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് കമ്പനി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *