അഫ്ഗാനിസ്താന്‍ ഭൂചലനം: മരണം 1000 കടന്നു

Breaking Global

പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ തുടര്‍ച്ചയായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ശനിയാഴ്ച അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളും വന്‍ നാശനഷ്ടമാണ് അഫ്ഗാനിസ്താനില്‍ വിതച്ചത്.

നിര്‍ഭാഗ്യവശാല്‍, മരണനിരക്ക് വളരെ കൂടുതലാണ്. മരണസംഖ്യ ആയിരത്തിലധികം കവിഞ്ഞു’-സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി എഎഫ്പിയോട് പറഞ്ഞു. ഭൂകമ്ബത്തില്‍ 465 വീടുകള്‍ തകരുകയും 135 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *