കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഭിഭാഷകൻ ബി.എ. ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുൻകൂർ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം ആളൂരില്‍നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട പോലീസിനെ സമീപിക്കണമെന്ന് കോടതി നിർദേശിച്ചു.
എന്നാല്‍ പോലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.
ആളൂരിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.