മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന രൂക്ഷവിമർശനവുമായി സി.എ.ജി

Kerala

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന രൂക്ഷവിമർശനവുമായി സി.എ.ജി. ‘2017 മുതൽ 2021 വരെ 29,798 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ 445 പേരുടെ ജീവൻ നഷ്ടമായി. മുഴുവൻ കേസുകളിൽ 12.48 ശതമാനം കേസുകളും വയനാട്ടിൽ നിന്നാണ്. വയനാട്ടിൽ മാത്രം 6161 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്’. സി.എ.ജി ചൂണ്ടിക്കാട്ടി .

വനം-വനേതര ഭൂമി വേർതിരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും സി.എ.ജി വിമർശിച്ചു. ‘ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയമാണ്. അധിനിവേശ സസ്യങ്ങൾ നശിപ്പിച്ചില്ല, മൃഗങ്ങൾക്ക് വെള്ളവും ആഹാരവും ഉൾക്കാട്ടിൽ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടു, ഇത് കാരണം വന്യജീവികൾ നാട്ടിലിറങ്ങി, വന്യജീവി സെൻസസ് കൃത്യമായി നടപ്പാക്കിയില്ല’ സിഎജി വിമർശിച്ചു. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമർശനമുയർന്നു. കെ.എസ്.ഇ.ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് വനഭൂമി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *