കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഡി.എം.കെ സഖ്യത്തില്‍ ചേര്‍ന്നു

Breaking

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഡി.എം.കെ സഖ്യത്തില്‍ ചേര്‍ന്നു.ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച.

2025-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന് ഒരു സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം രാജ്യത്തിനു വേണ്ടി ഡി.എ.കെ. സഖ്യത്തില്‍ ചേര്‍ന്നുവെന്ന് കമല്‍ഹാസന്‍ ചെന്നൈയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. എം.എന്‍.എം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും എന്നാല്‍, എല്ലാവിധ പിന്തുണയും ഡി.എം.കെ. സഖ്യത്തിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *