‘മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല, അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതി’ : ഹരീഷ് പേരടി

Kerala Local News

കൊച്ചി : മാഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി .മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ..ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്.ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം. തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്.ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല.മറിച്ച്‌ മനുഷ്യത്വവല്‍കരിക്കുകയാണ് . ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം. ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും. മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്

മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതി.രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തില്‍ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യന്‍ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്.അയാളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ.ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്.ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം.തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല..മറിച്ച്‌ മനുഷ്യത്വവല്‍കരിക്കുകയാണ് .ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം.ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും.മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തും..ഡോക്ടര്‍ പ്രിയേഷിനോടൊപ്പം…

Leave a Reply

Your email address will not be published. Required fields are marked *