യു​കെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഇന്ത്യ അ​പ​ല​പി​ച്ചു; ദു​ഷ്ട​ശ​ക്തി​ക​ളി​ൽനിന്ന് ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളിയെന്ന് ന്യൂ​ഡ​ൽ​ഹി:

യുകെ മാ​ഞ്ച​സ്റ്റ​റി​ലെ സി​ന​ഗോ​ഗി​നുനേരേ​യു​ണ്ടാ​യ മാ​ര​ക​മാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഇന്ത്യ. ദു​ഷ്ട​ശ​ക്തി​ക​ളി​ൽനിന്ന് ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യു​ടെ ഭീ​ക​ര​മാ​യ മറ്റൊരു ഓ​ർമ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന് ഇ​ന്ത്യ പ​റ​ഞ്ഞു. “യോം ​കി​പ്പുർ ശു​ശ്രൂ​ഷ​ക​ൾ​ക്കി​ടെ മാ​ഞ്ച​സ്റ്റ​റി​ലെ ഹീ​റ്റ​ൺ പാ​ർ​ക്ക് സി​ന​ഗോ​ഗി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഇന്ത്യ അ​പ​ല​പി​ക്കു​ന്നു’ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​ത്തി​ലാ​ണ് ഈ ​ഹീ​ന​മാ​യ പ്ര​വൃ​ത്തി ന​ട​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​കി​ച്ചും ദുഃ​ഖ​ക​ര​മാ​ണെന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ പ​റ​ഞ്ഞു.ഭീക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. സി​റി​യ​ൻ പ​ശ്ചാ​ത്ത​ല​മു​ള്ള 35 വ​യ​സു​കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ജി​ഹാ​ദ് അ​ൽ ഷ​മി​യാ​ണ് ഹീ​റ്റ​ൺ പാ​ർ​ക്ക് ഹീ​ബ്രു കോ​ൺ​ഗ്രി​ഗേ​ഷ​ൻ സി​ന​ഗോ​ഗി​നുനേരേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​ഴ് മി​നി​റ്റി​നു​ള്ളി​ൽ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ക്ര​മി​യെ വെ​ടി​വ​ച്ച് കൊ​ന്നി​രു​ന്നു. ഇ​യാ​ളു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലെടുത്തവരിൽ ര​ണ്ട് പേ​ർ മു​പ്പ​തി​നോ​ട് അ​ടു​ത്ത് പ്രാ​യ​മു​ള്ള പു​രു​ഷ​ൻ​മാ​രും മൂ​ന്നാ​മ​ത്തെ​യാ​ൾ അ​റു​പ​തി​നോ​ട് അ​ടു​ത്ത് പ്രാ​യ​മു​ള്ള സ്ത്രീ​യു​മാ​ണ്. വെ​ടി​വെ​ച്ചു​കൊ​ന്ന പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *