കൊച്ചി .കാത്തിരിപ്പിന് വിരാമം. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കിലേക്ക് കടക്കുന്നു.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ആൻ്റോ ജോസഫ് നിർമ്മിച്ച മോഹൻലാലിനൊപ്പം ഉള്ള ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻറെ തിരിച്ചുവരവ്. ഒക്ടോബർ ആദ്യ ആഴ്ച തന്നെ അദ്ദേഹം സെറ്റിൽ ജോയിൻ ചെയ്യും എന്നാണ് വിവരം. ഓഗസ്റ്റ് 19നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നു എന്ന വാർത്ത എത്തിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിൻറെ തിരിച്ചുവരവിനായി അന്നുമുതലേ ആരാധന സിനിമ പ്രേമികളും കാത്തിരിക്കുകയായിരുന്നു. തൻറെ കരിയർ ഇത്രയും നീണ്ട ഇടവേള അദ്ദേഹം എടുത്തിട്ടില്ല എന്നതാണ് പ്രധാന കാരണം. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ചികിത്സയ്ക്കായി അദ്ദേഹം പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസിയിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം പൂർണ ആരോഗ്യവാനായി എന്നുള്ള വിവരം അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ ആയ നിർമാതാവ് ആന്റോ ജോസഫും, ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ഗ്രേസ് ആൻറണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.
Related Posts
ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ബാഡ്മിൻ്റൺ ടൂർണമെൻ്റ് “സ്മാഷ് ഫിയസ്റ്റ 2K26” ഫെബ്രുവരി 13ന്
ദോഹ : ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് “സ്മാഷ് ഫിയസ്റ്റ 2K26 – സീസൺ 02”,…
വീണ്ടും കുതിച്ചുയർന്ന് സ്വർണ വില
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. 800 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 1,05320 രൂപയാണ് . 100 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. 13,165 രൂപയാണ്…
യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു
ന്യൂഡെല്‍ഹി: യുപിഐ സേവനങ്ങള്‍ വ്യാഴാഴ്ച ഇന്ത്യയിലുടനീളം തടസ്സപ്പെട്ടു. ഇതോടെ ഉപയോക്താക്കളും ബിസിനസുകളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ വര്‍ഷം നാലാമത്തെ തവണയാണ് യുപിഐ സേവനങ്ങള്‍ വലിയതോതില്‍ തടസപ്പെടുന്നത്.…
