മുൻമന്ത്രിയും സിപിഎം കേന്ദ്രീകൃത അംഗവുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഈ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

. കണ്ണൂർ പഴയങ്ങാടി. മുൻമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഈ ദാമോദരൻ മാസ്റ്റർ (90)അന്തരിച്ചു. അദ്ദേഹം മാടായി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകനും പൊതു സംസ്കാരിക പ്രവർത്തകനും ആയിരുന്നു . സിപിഎം വീരൻചിറ മുൻ ബ്രാഞ്ച് സെക്രട്ടറിയും അധിയടം ഈസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. അധ്യാപക സംഘടനയായ കെജിഡിഎയുടെ നേതൃത്വ നിരയിലും, കർഷകസംഘം ചെറുതാഴം ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ അതിയടം സ്മശാനത്തിൽ സംസ്കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *