ഇത്തിരി കുഞ്ഞനാണ്… എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിന്‍ സീഡ്… മനസിലാക്കാം ചില കാര്യങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് പംപ്കിന്‍ സീഡുകള്‍/മത്തങ്ങാ വിത്തുകള്‍ക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതിരുക്കുന്നവര്‍ ഭക്ഷണത്തില്‍ പംപ്കിന്‍ സീഡുകള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. പംപ്കിന്‍ സീഡുകളുടെ ഗുണം മനസിലാക്കാം.

മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങി അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പംപ്കിന്‍ സീഡുകള്‍ പോഷകാഹാരമാണ് മത്തങ്ങാവിത്തുകള്‍. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും കേശാരോഗ്യത്തിനും പംപ്കിന്‍ സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.

മത്തങ്ങാവിത്തുകള്‍ ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്തങ്ങാവിത്തുകള്‍. കൊഴുപ്പ്, കൊളസ്‌ട്രോള്‍ അളവ് എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ മഗ്‌നീഷ്യം അടങ്ങിയതിനാല്‍ ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താനും പംപ്കിന്‍ സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്.

മുടിയുടെ ആരോഗ്യത്തില്‍ വളരെ അധികം സഹായിക്കുന്ന ഘടകമാണ്. ഇതിലെ കുക്കര്‍ ബിറ്റിന്‍ അമിനോ ആസിഡിന്റെ സാന്നിധ്യം മുടിവളരാന്‍ സഹായിക്കുന്നു. പംപ്കിന്‍ സീഡ് ഉപയോഗിച്ച് എണ്ണ കാച്ചുന്നതിലൂടെ മുടി നല്ല കട്ടിയായി വളരാന്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *