വിദ്യാർത്ഥികളിൽ  കൗതുകമുണർത്തിക്കൊണ്ട് , കാർമ്മൽ കോളേജിൽ   ‘ഉണർവ് –  2025

മാള: ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളിലേക്കുംഅക്കാദമിക് മേഖലകളിലെ വിവര വിസ്ഫോടനങ്ങളിലേക്കും കലാലയത്തിലെ വിവിധ രസക്കാഴ്ചകളിലേക്കും വാതായനങ്ങൾ തുറന്ന് മാള കാർമ്മൽ കോളേജിൽ ഉണർവ് 2025 സംഘടിപ്പിച്ചു. വിവിധ  ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി ഒരുക്കിയ വിദ്യാഭ്യാസ എക്സ്പോ , ചാലക്കുടി ലോക്സഭാ മണ്ഡലം എം.പി.  ബെന്നി ബെഹനാൻ  ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ബിന്ദു ബാബു,ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ   എ.എ.  അഷറഫ്, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ  ഇസ്മയിൽ ,ഫിസിക്സ് വിഭാഗം അധ്യാപിക നിത്യ പി  എന്നിവർ സംസാരിച്ചു.  എക്സ്പോ കോ-ഓർഡിനേറ്റർ മിസ് ലിൻഡ പി. ജോസഫ് സ്വാഗതം ആശംസിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി നിരവധി അധ്യാപകരും രണ്ടായിരത്തോളം   വിദ്യാർത്ഥികളും എക്സ്പോയിൽ പങ്കെടുത്തു. ‘ഓരോ വിദ്യാലയത്തിൽ നിന്നും വന്ന വിദ്യാർത്ഥികളിൽ നിന്നും ലക്കി ഡ്രോ മത്സരത്തിലൂടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്ത്  ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകി. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രദർശന സ്റ്റാളും ഉണ്ടായിരുന്നു.ഭാരതീയ പൈതൃക മുൾക്കൊണ്ട വിവിധ കലാപരിപാടികൾ എക്സ്പോയ്ക്ക് മാറ്റു വർദ്ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *