കാണാതായ പെണ്‍കുട്ടികളുടെ ജഡം വീട്ടിലെ ഇരുമ്പു പെട്ടിയില്‍ നിന്ന് കണ്ടെത്തി

Breaking National

ചണ്ഡീഗഡ്: ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് ഇരുമ്ബ് പെട്ടിയിലടച്ച നിലയില്‍ മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.കൊല്ലപ്പെട്ട മൂന്നുപേരും സഹോദരിമാരാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെയും കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു.

ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മക്കളെ കാണാനില്ലെന്നു കാണിച്ച്‌ ഇവരുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെയാണ് കാണാതായത്. ഇവര്‍ക്ക് അഞ്ചുമക്കളാണെന്നും പൊലീസ് അറിയിച്ചു. കാഞ്ചന(4),ശക്തി(7), അമൃത(9) എന്നിവരെയാണ് കാണാതായത്.

എല്ലാവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വീടു മാറാനായി സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് ഇരുമ്ബ് പെട്ടിക്ക് അസാധാരണമാം വിധം ഭാരമുള്ളതായി കുട്ടികളുടെ പിതാവിന് അനുഭവപ്പെട്ടത്. തുടര്‍ന്ന് പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നു പെണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. മദ്യപാനിയായതിനാല്‍ വീടൊഴിയാൻ ഈ കുടുംബത്തിന് വീട്ടുടമസ്ഥൻ അന്ത്യശാസനം നല്‍കിയിരുന്നു. കുട്ടികളുടെ മൃതദേഹം എങ്ങനെ പെട്ടിയിലെത്തി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *