തിരുവനന്തപുരം.തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ടാണ് .തമ്പാനൂർ, ചാല ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു കലക്ടർ. വൈകുന്നേരം വരെ ഈ രീതിയിൽ മഴ തുടർന്നാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട് .കനത്ത മഴയെ തുടർന്ന് വാമനപുരം നദിയുടെ നീരൊഴുക്ക് വർദ്ധിച്ചു. പൊന്മുടി ഇക്കോ ടൂറിസ കേന്ദ്രം ഇന്നുമുതൽ അടച്ചിടാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകി. ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് നിർദ്ദേശം. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തി .ഡാമിൻറെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. കൊല്ലം പത്തനംതിട്ട ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
മഴയിൽ മുങ്ങി തിരുവനന്തപുരം, പൊന്മുടി അടച്ചു
