കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് അപകടം

കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ആണ് സംഭവം. പൈനാപ്പിടിയിൽ ഹക്കീമിന്റെ (67)കാലിലൂടെയാണ് ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന റോബിൻ ബസ് കയറി ഇറങ്ങിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടയായിരുന്നു അപകടം. കാലിനു ഗുരുതരമായ പരിക്കേറ്റ ഹക്കീമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *