ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകുന്നേരം നാലിനുശേഷം അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനു കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നലെ വൈകുന്നേരം മുതൽ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്. അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്കു സംഭവത്തിൽ പരിക്കേറ്റു.
Related Posts
ആലപ്പുഴയിൽ യുവതി തീ കൊളുത്തി മരിച്ചു
. ആലപ്പുഴ. കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഒളവ പറമ്പിൽ സൗമ്യ (35)ഇന്ന് രാവിലെ തീ കൊളുത്തി മരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ഇവർ. മാതാപിതാക്കളും 12…

‘മധുരം മലയാളം’: യു കെയിൽ നവ തരംഗം സൃഷ്ടിച്ച് ഐ ഓ സി (യു കെ)യുടെ മലയാള പഠന ക്ലാസുകൾ; 12 ദിന ക്ലാസുകൾ പ്രചോദനമായത് ഇരുപത്തഞ്ചോളാം വിദ്യാർത്ഥികൾക്ക്
റോമി കുര്യാക്കോസ് പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ…

ഒന്നിച്ചോണം നല്ലോണം പോസ്റ്റർ പ്രകാശനം ചെയ്തു.
ദോഹ: നോർവ ഖത്തറും ക്ലാസ്സിക് ഖത്തറും ചേർന്ന് സപ്തംബർ 11 ന് ഐസിസി അശോക ഹാളിൽ സംഘടിപ്പിക്കുന്ന ഒന്നിച്ചോണം നല്ലോണം പോസ്റ്റർ റേഡിയോ മലയാളത്തിൽ വെച്ച് പ്രകാശനം…