യുഎന്നിൽ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ കുറിച്ചു. സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ്.വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരേ അട്ടിമറിശ്രമം ഉണ്ടായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടന്നതു ഗൂഢാലോചനയാണെന്നും ട്രംപ് പറഞ്ഞു. യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കു മൂന്നു ദുരൂഹസാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു. സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ മനപ്പൂർവമുള്ള അട്ടിമറിയാണ്. അപകടങ്ങൾ സംഭവിച്ചതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രതകരിച്ചു. സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്രധാന പ്രസംഗവേദിക്കുള്ള എസ്കലേറ്റർ പെട്ടെന്നു നിന്നതാണ് ഒന്നാമത്തെ സംഭവം. താനും മെലാനിയയും വീഴാതിരുന്നത് അത്ഭുതം. കൈവരികളിൽ മുറുകെ പിടിച്ചതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും ട്രംപ് പറഞ്ഞു. എസ്കലേറ്റർ നേരത്തെ ഓഫാക്കുന്നതിനെക്കുറിച്ച് യുഎൻ ജീവനക്കാർ തമാശ പറഞ്ഞിരുന്നതായി റിപ്പോർട്ട് ചെയ്ത ലണ്ടൻ ടൈംസിന്റെ വാർത്തയും ഉദ്ധരിക്കുകയുണ്ടായി. യുഎന്നിലെ ലോക നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ തന്റെ ടെലിപ്രോംപ്റ്റർ പൂർണമായും പ്രവർത്തരഹിതമായതാണ് രണ്ടാമത്തെ സംഭവം. 15 മിനിറ്റിന് ശേഷമാണ് ടെലിപ്രോംപ്റ്റർ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന്, ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം തകരാറിലായി. തന്റെ പ്രസംഗം ഇയർപീസുകളില്ലാതെ ലോക നേതാക്കൾക്ക് കേൾക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് ആരോപിച്ചു. പ്രസംഗം കഴിഞ്ഞ ഉടനെ ആദ്യം കണ്ടത് തന്റെ ഭാര്യയെയാണ്. അവർക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. ഇതൊല്ലാം യാദൃച്ഛികമല്ലെന്നും യുഎന്നിലെ ട്രിപ്പിൾ അട്ടിമറിയാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചു.
Related Posts
സംഘടനകളിലെ സംഘാടകരുടെ സംഘടനയായ അനന്തപുരി സാംസ്കാരിക നിലയത്തിന്റെ പ്രവർത്തന കൂടിയാലോചന യോഗം 29.7.2025 ചൊവ്വാഴ്ച രണ്ടുമണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെയിൽ ചെയർമാൻ ഡോ. എ ജഹാംഗീറിന്റെ…
കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും
ദില്ലി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ…
നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാർ മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :ടെക്നോപാർക്ക് അൽ സാജ് അമരാന്റയിൽ നടന്ന നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാർ വി.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ കൗൺസിൽ…
