അൽബാഹ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സൗദി യുവാവിന് വാൾതലപ്പിൽ നിന്നും മോചനം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവാണ് കൊലയാളിക്ക് മാപ്പ് നൽകിയത്. സൗദി പൗരൻ യൂസഫ് അൽശൈഹിആണ് അൽബാഹ ഗവർണർ ഡോക്ടർ ഹുസാൻബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ശുപാർശ മാനിച്ച് തൻറെ മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകിയത് .അധ്യാപകൻ കൂടിയായ തനിക്ക് തന്റെ വിദ്യാർത്ഥികൾ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ലെന്ന് യൂസഫ് പറഞ്ഞു. ദൈവത്തിൽ നിന്നുള്ള പുണ്യം പ്രതീക്ഷിച്ചാണ് മാപ്പ് നൽകിയതെന്നും തന്റെ മകന് സംഭവിച്ച ദൈവീക വിധിയാണെന്നും യൂസഫ് പറഞ്ഞു .കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നു വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു .ഇതിനിടെ അൽബാഹ ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിനെ തൊട്ടുമുമ്പ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്.
Related Posts
നടൻ ധർമ്മേന്ദ്ര അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധര്മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നടി…
ദേശീയമലയാളവേദി പരിസ്ഥിതി ദിനാഘോഷം
തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും, ബക്രീദ് പ്രോഗ്രാം – പെരുന്നാൾ നിലാവ് കലാമേള…
വേടനെതിരായ ലൈംഗികാതിക്രമ പരാതി പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ
കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസിൻ്റെ നോട്ടീസിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ വ്യക്തിവിവരങ്ങൾ…
