ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനും; പരിഹാസവുമായി ഉദയനിധി സ്റ്റാലിൻ

Uncategorized

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച എഐഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനുമാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിച്ച് വരുമെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം.

‘ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. കാരണം ഒരാൾ കൊള്ളക്കാരനും മറ്റേയാൾ കള്ളനുമാണ്,’ അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും ഡിഎംകെയാണ് ഇനി വിജയിക്കാൻ പോകുന്നത്. നിങ്ങൾക്ക് ജനങ്ങളെ കബളിപ്പിക്കാനാവില്ല. നിങ്ങളുടെ സ്വന്തം എഐഎഡിഎംകെ പ്രവർത്തകർ പോലും ഇത് വിശ്വസിക്കില്ല. നിങ്ങളുടെ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഇ.ഡി കേസുകൾ നിലനിൽക്കുന്നതിനാലാണിത്,’ ഉദയനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *