ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പൊതുമാനദണ്ഡം വച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്ന് ഷിബു ബേബി ജോൺ

Kerala

കൊച്ചി: ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പൊതുമാനദണ്ഡം വച്ച് കെ ബി ഗണേഷ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സോളാർ ഗൂഢാലോചനക്കേസിൽ ആരോപണ വിധേയനായ ഗണേഷ് കുമാർ മന്ത്രിസഭയിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു സമീപനം നോക്കുമ്പോൾ ഗണേഷിന് മാത്രം അയോഗ്യനായിരിക്കാൻ സാധിക്കില്ല. പല വിഷയങ്ങളും സമൂഹത്തിന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് പ്രശ്നമില്ലെന്ന നിലയിൽ തുടരുന്ന മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം ഉള്ളപ്പോൾ ഗണേഷ് മാത്രം അയോഗ്യനാകുന്നതെങ്ങനെയെന്നും ഷിബു ബേബി ജോൺ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *